മാഹിയിൽ മദ്യഷാപ്പുകൾക്ക് 7 ദിവസം അവധി

മാഹി:ഏപ്രിൽ 19ന് ഒന്നാംഘട്ട 
തെരഞ്ഞെടുപ്പ് നടക്കുന്ന പുതുച്ചേരി മണ്ഡലത്തിൻ്റെ ഭാഗമായ മാഹിയിലെ മദ്യഷാപ്പുകൾക്ക് 17 മുതൽ 19വരെ അവധി. കാരയ്ക്കാൽ, യാനം, പുതുച്ചേരി മേഖലയിലും മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചു. രണ്ടാം ഘട്ടത്തിൽ കേരളത്തിൽ 
തെരഞ്ഞെടുപ്പ് നടക്കുന്നതിൻ്റെ 
ഭാഗമായി 24 മുതൽ 26വരെയും മാഹിയിൽ അവധിയാണ്. വോട്ടെണ്ണൽ ദിനമായ ജൂൺ നാലിനും മദ്യഷാപ്പുകളും 
ബാറുകളും മദ്യവിൽപ്പനയുള്ള 
റസ്റ്റോറൻ്റുകളും തുറക്കില്ല.


Post a Comment

Previous Post Next Post