മലയാളികൾ ഒന്നടങ്കം കൈകോര്‍ത്തു: ദയാധനം 34 കോടിയിലെത്തി, അബ്ദുൾ റഹീം മോചനത്തിലേക്ക്


സൗദി അറേബ്യയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി യുവാവ് അബ്ദുൾ റഹീമിന്റെ മോചനത്തിനായി ലോകമെമ്പാടുമുള്ള മലയാളികൾ‌ കൈകോർക്കുന്നു. 34 കോടി രൂപയാണ് മോ​ചനത്തിനായി ആവശ്യമായി വരുന്നത്. ഇതിനോടകം ധനസമാഹരണം 30 കോടി കടന്നു. അബ്ദുൾ റഹീമിനായി രൂപീകരിച്ച ആപ്പ് വഴിയും നിർദേശിച്ചിരിക്കുന്ന ബാങ്ക് അക്കൗണ്ട് വഴിയുമാണ് ധനസമാഹരണം നടത്തുന്നത്.
30 കോടി പിന്നിട്ടതോടെ ആപ്പ് വഴിയുള്ള ധനസമാഹരണം താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ഫണ്ട് കളക്ഷന്റെ സുതാര്യത ഉറപ്പുവരുത്തുന്നതിനും ഓഡിറ്റിങ്ങിനുവേണ്ടിയുമാണ് ആപ്പിന്റെ പ്രവർത്തനം താത്കാലികമായി നിർത്തിവെച്ചിരിക്കുന്നത്. 4.30ന് ശേഷം സേവനം പുനഃസ്ഥാപിക്കുന്നതാണെന്ന് ആപ്പുമായി ബന്ധപ്പെട്ടവർ അറിയിച്ചിട്ടുണ്ട്.

സഹായത്തിന് എല്ലാവരോടും നിയമസഹായ സമിതി നന്ദി അറിയിച്ചു. 34 കോടി സമാഹരിച്ച് ധനശേഖരണം നിർത്തും. ട്വന്റിഫോറിലൂടെ ഇക്കാര്യം അറിയിക്കും.

Post a Comment

Previous Post Next Post