ട്രെയിൻ ടിക്കറ്റ് തട്ടിപ്പ്; 2.44 ലക്ഷം രൂപ നഷ്ടമായി

ട്രെയിൻ ടിക്കറ്റ് റദ്ദാക്കാൻ ഗൂഗിളിൽ നിന്ന് ലഭിച്ച നമ്പറിൽ വിളിച്ച കണ്ണൂർ സ്വദേശിക്ക് 244075 രൂപ നഷ്ടമായി. തട്ടിപ്പുകാർ നൽകിയ വാട്സാപ്പ് ലിങ്കിൽ പ്രവേശിച്ച് ബാങ്ക് അക്കൗണ്ട് വിവരങ്ങളും എടിഎം കാർഡ് നമ്പറും നൽകിയതോടെയാണ് പണം നഷ്ടമായത്. ഗൂഗിളിൽ ആദ്യം വരുന്ന വിവരങ്ങളെ മാത്രം ആശ്രയിക്കരുതെന്നും സ്ഥാപനങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നുള്ള വിവരങ്ങളെ മാത്രം ആശ്രയിക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.

Post a Comment

Previous Post Next Post