തീയറ്ററുകളില്‍ ആവേശപ്പൂരം; 20 കോടി തൂക്കി ഗില്ലി റീ റിലീസ്

ബോക്‌സ് ഓഫീസില്‍ ഒരു കാലത്ത് തരംഗമായിരുന്നു ചിത്രമായിരുന്നു വിജയ്, തൃഷ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ഗില്ലി.


ചിത്രം ഇപ്പോള്‍ തിയേറ്ററുകളെ ഇളക്കി മറിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനുമുൻപ് നിരവധി താരങ്ങളുടെ നിരവധി സിനിമകള്‍ റീ റിലീസ് ചെയ്തിട്ടുണ്ടെങ്കിലും അതിനൊന്നും നേടാൻ കഴിയാത്ത സ്വീകാര്യതയാണ് ഗില്ലിക്ക് ലഭിക്കുന്നത്. ഒരു വാരത്തിനുള്ളില്‍ സിനിമ 20 കോടിയിലധികം രൂപ കളക്‌ട് ചെയ്ത് കഴിഞ്ഞു.

യുകെ, ഫ്രാന്‍സ്, അയര്‍ലണ്ട് എന്നിവിടങ്ങളിലും ഗില്ലി റിലീസിനെത്തിയിട്ടുണ്ട്. സൂപ്പര്‍ഹിറ്റ് ചിത്രം വീണ്ടും കാണാൻ കഴിഞ്ഞതിന്റെ ആഹ്ലാദത്തിലാണ് വിജയ് ആരാധകര്‍. തിയേറ്ററില്‍ നിന്നുള്ള ആരാധകരുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ വൈറലാവുകയാണ്.

ഇപ്പോള്‍ 15 കോടി പിന്നിട്ടിരിക്കുകയാണ് ഗില്ലിയുടെ സിനിമയുടെ ആഗോള ബോക്‌സ് ഓഫീസ് വരുമാനം . ഇന്ത്യയില്‍ മാത്രമായി 20 കോടിയോളം രൂപ നേടി. ഇന്ത്യയില്‍ ഇതുവരെ റിറിലീസ് ചെയ്ത സിനിമകളില്‍ ഏറ്റവും വരുമാനം നേടിയവയുടെ പട്ടികയില്‍ നാലാമതാണ് ഗില്ലിയുടെ സ്ഥാനം. ടൈറ്റാനിക് (ത്രിഡി), ഷോലൈ (ത്രിഡി), അവതാര്‍ എന്നിവയ്‌ക്ക് ശേഷമാണ് ഗില്ലി വരുന്നത്. ഈ കുതിപ്പില്‍ ഗില്ലി ഇവയെ മറികടന്നേക്കുമെന്നാണ് പ്രവചനങ്ങള്‍.

ധരണിയാണ് ഗില്ലിയുടെ സംവിധായകന്‍. കബഡി താരം വേലുവായി വിജയ് എത്തിയപ്പോള്‍ തൃഷയാണ് നായിക കഥാപാത്രമായ ധനലക്ഷ്മിയെ അവതരിപ്പിച്ചത്.

Post a Comment

Previous Post Next Post