16 വയസുകാരനെ കഠിനവും ക്രൂരവുമായ പ്രകൃതിവിരുദ്ധത്തിന് ഇരയാക്കിയ യുവാവിന് 113 വര്‍ഷം തടവും 1.75,000 രൂപ പിഴയും ശിക്ഷ

തളിപ്പറമ്പ്: 16 വയസുകാരനെ കഠിനവും ക്രൂരവുമായ പ്രകൃതിവിരുദ്ധത്തിന് ഇരയാക്കിയ യുവാവിന് 113 വര്‍ഷം തടവും 1.75,000 രൂപ പിഴയും ശിക്ഷ.
കുറുമാത്തൂര്‍ ഡയറിയിലെ കുന്നില്‍ വീട്ടില്‍ പി.കെ.മഹേഷ്(37)നെയാണ് തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി ആര്‍.രാജേഷ് ശിക്ഷിച്ചത്.
2017-18 കാലഘട്ടത്തിലായിരുന്നു നിരവധിതവണ പീഡിപ്പിച്ചത്. കുട്ടിയെ പട്ടികകൊണ്ട് അടിച്ചത് ഉള്‍പ്പെടെ 7 വകുപ്പുകളിലായാണ് ശിക്ഷ. മറ്റൊരു കുട്ടിയെ കൂടി ഇയാള്‍ ഇത്തരത്തില്‍ പീഡിപ്പിച്ച കേസിന്റെ വിചാരണ പോക്‌സോ കോടതിയില്‍ അവസാനഘട്ടത്തിലാണ്.
ശ്രീകണ്ഠാപുരം സി.ഐ ആയിരുന്ന കെ.ആര്‍.രഞ്ജിത്താണ് ആദ്യഘട്ടത്തില്‍ കേസന്വേഷിച്ച് പ്രതിയെ അറസ്റ്റ് ചെയ്തത്.

Post a Comment

Previous Post Next Post