കണ്ണൂര്‍: കുടിവെള്ള പൈപ്പ് പൊട്ടി റോഡിലുണ്ടായ കുഴിയില്‍ വീണ് സ്കൂട്ടർ യാത്രക്കാരന് ഗുരുതര പരിക്ക്. തിങ്കളാഴ്ച രാവിലെ കണ്ണൂർ പയ്യന്നൂരിലുണ്ടായ അപകടത്തില്‍ കാങ്കോല്‍ സ്വദേശി ശശീന്ദ്രനാണ് പരിക്കേറ്റത്.
ഇന്നലെ രാത്രി പൈപ്പ് പൊട്ടിയിട്ടും യാതൊരു മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കാൻ അധികൃതർ തയാറായില്ലെന്ന് നാട്ടുകാർ പറഞ്ഞു. കുഴിക്ക് മുകളില്‍ വടിയും കമ്ബും വച്ചതല്ലാതെ യാതൊരു സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിരുന്നില്ല.
കുഴിയില്‍ സ്കൂട്ടർ വീണ് ശശീന്ദ്രന് പരിക്കേറ്റശേഷമാണ് മുന്നറിയിപ്പ് ബോര്‍ഡ് ഉള്‍പ്പെടെ സ്ഥാപിച്ചത്. കാലിനും മുഖത്തും ഗുരുതരമായി പരിക്കേറ്റ ശശീന്ദ്രന് ശസ്ത്രക്രിയ ആവശ്യമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
Post a Comment