പബ്ലിക് ഫോണ്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ ഉപയോഗിക്കരുത്; 'ജൂസ് ജാക്കിങ്' മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍

പൊതുസ്ഥലങ്ങളിലെ യു.എസ്‍.ബി ഫോണ്‍ ചാർജിങ് പോർട്ടുകള്‍ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. വിമാനത്താവളം, കഫേ, ഹോട്ടല്‍, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലെ യു.എസ്‍.ബി ചാർജിങ് പോർട്ടുകള്‍ ഉപയോഗിക്കരുത് എന്നാണ് മുന്നറിയിപ്പ്.


പൊതുസ്ഥലത്തെ യു.എസ്.ബി ചാർജിങ് പോർട്ടുകള്‍ സൈബർ ക്രിമിനലുകള്‍ ദുരുപയോഗം ചെയ്യാൻ സാധ്യത ഉള്ളതിനാലാണ് ഐ.ടി മന്ത്രാലയം കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമിന്റെ അറിയിപ്പ്. വ്യക്തികളുടെ വിവരങ്ങള്‍ ശേഖരിക്കാനും ഫോണുകളെ തകരാറിലാക്കുന്ന പ്രോഗ്രാമുകള്‍ ഉപകരണങ്ങളില്‍ ഇൻസ്റ്റാള്‍ ചെയ്യാനും സൈബർ ക്രിമിനലുകള്‍ പബ്ലിക് ചാർജിങ് സ്റ്റേഷനുകള്‍ ഉപയോഗിക്കുന്നു എന്നാണ് വിവരം. 'ജൂസ് ജാക്കിങ്' എന്നാണ് യു.എസ്.ബി ഉപയോഗിച്ചുള്ള ഹാക്കിങ് രീതിയെ വിളിക്കുന്നത്.

Do not use public phone charging stations

Post a Comment

Previous Post Next Post