ആലക്കോട് കോംപ്ലക്സ് കെട്ടിടത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി


ആലക്കോട്: ആലക്കോട് ടൗണിലെ തീയേറ്റർ കോംപ്ലക്സ് കെട്ടിടത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ആലക്കോട് ടൗണിന്
സമീപത്തെ തോട്ടത്ത് വിള പുത്തൻവീട് സാബു
(36) വാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം
കോംപ്ലക്സിന്റെ മൂന്നാം നിലയിലാണ് സാബുവിനെ അബോധാവസ്ഥയിൽ കണ്ടത്. നാട്ടുകാർ
വിവരമറിയിച്ചതിനെത്തുടർന്ന് എസ്.ഐ
ജോസിന്റെ നേതൃത്വത്തിൽ പോലീസ് ഉടൻ 
സ്ഥലത്തെത്തി ആശുപത്രിയിലെത്തിച്ചു വെങ്കിലും മരണപ്പെട്ടിരുന്നു. കുഴഞ്ഞ് വീണ്  മരണപ്പെട്ടതാണെന്നാണ് കരുതപ്പെടുന്നത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പരിയാരം
മെഡി. കോളേജിലേക്ക് മാറ്റി. 

Post a Comment

Previous Post Next Post