ബസില്‍ നിന്ന് തെറിച്ചുവീണ വിദ്യാര്‍ഥികളുടെ ദേഹത്തൂടെ ലോറി കയറിയിറങ്ങി; നാല് പേര്‍ക്ക് ദാരുണാന്ത്യം


തമിഴ്‌നാട് ചെങ്കല്‍പേട്ടില്‍ ലോറി കയറിയിറങ്ങി നാല് വിദ്യാർഥികള്‍ മരിച്ചു. ബസില്‍ നിന്ന് തെറിച്ചുവീണ വിദ്യാർഥികളുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു.

മോനിഷ്, ധനുഷ്, കമലേഷ്, രഞ്ജിത്ത് എന്നിവരാണ് മരിച്ചത്

മൂന്ന് പേർ അപകടസ്ഥലത്തും രഞ്ജിത്ത് ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്. അഞ്ച് പേർക്ക് അപകടത്തില്‍ പരുക്കേറ്റു. ചൊവ്വാഴ്ച രാവിലെ ചെന്നൈ-തിരുച്ചിറപ്പിള്ളി ദേശീയപാതയിലാണ് ദാരുണ സംഭവം നടന്നത്. 

വിദ്യാർഥികള്‍ ബസിന്റെ ഫുട്‌ബോർഡില്‍ നിന്ന് യാത്ര ചെയ്യുകയായിരുന്നു. ഒരു ലോറിയെ ബസ് ഓവർടേക്ക് ചെയ്യുന്നതിനിടെ ചെറുതായി തട്ടുകയും ഫുട്‌ബോർഡില്‍ നിന്ന വിദ്യാർഥികള്‍ റോഡിലേക്ക് തെറിച്ച്‌ വീഴുകയുമായിരുന്നു. വീണ വിദ്യാർഥികളുടെ ദേഹത്തൂടെ ലോറി കയറിയിറങ്ങി

Post a Comment

Previous Post Next Post