ഇന്ന് റേഷൻ വ്യാപാരികളുടെ കടയടപ്പ് സമരം

സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ ഇന്ന് കടയടച്ച് സമരം നടത്തും. റേഷൻ വ്യാപാരികളുടെ വേതന പാക്കേജ് കാലോചിതമായി പരിഷ്കരിക്കുക, KTPDS ആക്ടിലെ അപാകതകൾ പരിഹരിക്കുക ഉൾപ്പെടെയുള്ള ആവശ്യങ്ങളാണ് സമരക്കാർ ഉന്നയിക്കുന്നത്. സമരത്തിന്‍റെ ഭാഗമായി തിരുവനന്തപുരത്ത് സെക്രട്ടറിയറ്റിലേക്ക് മാർച്ചും ധർണയും നടത്തും. മറ്റു ജില്ലകളിൽ കലക്ടറേറ്റിലേക്കാണ് മാർച്ച്. സിഐടിയു, ഐഎൻടിയുസി സംഘടനകൾ സംയുക്തമായിട്ടാണ് സമരം നടത്തുന്നത്.

Post a Comment

Previous Post Next Post