കരുവൻചാലിൽ ഒരാൾക്ക് സൂര്യാഘാതമേറ്റു ;ടെയിലറിങ് ഷോപ്പുടമയുടെ ഇരു കാലുകള്‍ക്കും പൊള്ളലേറ്റു.



ആലക്കോട്: സൂര്യാഘാതമേറ്റ് ടെയിലറിങ് ഷോപ്പുടമയുടെ ഇരു കാലുകള്‍ക്കും പൊള്ളലേറ്റു. 

തിരുമേനിയില്‍ ടെയിലറിങ് ഷോപ്പ് നടത്തുന്ന കരുവൻചാല്‍ പള്ളിക്കവല സ്വദേശി മണ്ഡപത്തില്‍ എം.ഡി.രാമചന്ദ്രനാണ് (ദാസൻ -58) സൂര്യാഘാതമേറ്റത്.
രാമചന്ദ്രന്റെ ഇരുകാലുകള്‍ക്കുമാണു പൊള്ളലേറ്റത്. 

പൊള്ളി കുമളിച്ച കാല്‍പാദവുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച രാമചന്ദ്രന്റെ ഇരു കാല്‍പ്പാദത്തിലെയും തൊലി നീക്കം ചെയ്തു. 

രാവിലെ വീട്ടില്‍ നിന്നു ഷോപ്പിലേക്ക് ബസില്‍ പോയ ദാസൻ ബസിലിറങ്ങി നടന്നു പോകുന്നതിനിടെയാണു സൂര്യാഘാതമേറ്റത്. കാലില്‍ ചെരിപ്പ് ഉണ്ടായിരുന്നില്ല.

Post a Comment

Previous Post Next Post