പേരും ഫോണ്‍ നമ്പറും ആധാറിലെ പോലെ ആക്കിയോ? എല്ലാ വാഹന ഉടമകളും നിര്‍ബന്ധമായും ചെയ്യേണ്ടത്

എല്ലാ വാഹന ഉടമകളും അവരവരുടെ ആധാറുമായി ബന്ധിപ്പിച്ച ഫോണ്‍ നമ്ബറും ആധാറിലെ പോലെ പേരും വാഹൻ സോഫ്റ്റ്‌വെയറിലെ ഡീറ്റെയില്‍സിനോട് കൂടെ നിർബന്ധമായും അപ്ഡേറ്റ് ചെയ്യണമെന്ന് എംവിഡി.

പേരും ഫോണ്‍ നമ്ബറും ആധാറിലെ പോലെ ആക്കിയാലേ വാഹനസംബന്ധമായ ഏതൊരു സർവ്വീസിനും, ടാക്സ് അടയ്ക്കാനായാലും ക്യാമറ ഫൈൻ അടയ്ക്കാൻ ആയാലും സാധിക്കുകയുള്ളൂ എന്നും എംവിഡി പങ്കുവെച്ച സോഷ്യല്‍മീഡിയ പോസ്റ്റിലെ വീഡിയോയില്‍ പറഞ്ഞു.
ഇതിനായി ചെയ്യേണ്ട നിർദേശങ്ങളും വിഡിയോയില്‍ പറയുന്നു. ലിങ്കില്‍ കയറി വാഹന നമ്ബർ എന്റർ ചെയ്തു താഴെ ടിക് മാർക്ക് ചെയ്തു മുന്നോട്ടു പോയാല്‍ വാഹന സംബന്ധമായ ഒരുപാട് സർവീസുകളുടെ ഐക്കണുകള്‍ കാണാൻ സാധിക്കും മൊബൈല്‍ നമ്ബർ അപ്ഡേഷൻ എന്ന ഐക്കണ്‍ ഓപ്പണ്‍ ചെയ്ത് വേണ്ടതായ ഡീറ്റെയില്‍സ് എന്റർ ചെയ്താല്‍ നമ്മുടെ വാഹനത്തിന്‍റെ ഡീറ്റെയില്‍സിനോട് കൂടെ മൊബൈല്‍ നമ്ബർ അപ്ഡേറ്റ് ചെയ്യാൻ കഴിയും. ആധാറിലെ പോലെ തന്നെ ആധാർ നമ്ബറും എന്റർ ചെയ്യാൻ ശ്രദ്ധിക്കണം.എല്ലാ വാഹന ഉടമസ്ഥരും നിർബന്ധമായും ചെയ്യേണ്ട കാര്യമാണിതെന്നും പോസ്റ്റില്‍ പറയുന്നു.

Post a Comment

Previous Post Next Post