വിദേശ നായകളുടെ ഇറക്കുമതിയും വിൽപ്പനയും പ്രജനനവും നിരോധിച്ച കേന്ദ്ര ഉത്തരവിന് കേരള ഹൈക്കോടതിയുടെ ഭാഗിക സ്റ്റേ. നായകളുടെ പ്രജനനം തടയാൻ നടപടി വേണമെന്ന ഭാഗമാണ് സിംഗിൾ ബെഞ്ച് സ്റ്റേ ചെയ്തത്. നായ പ്രേമികളും ഉടമകളും നൽകിയ ഹർജിയിൽ വന്ധ്യംകരണം നടത്തുമ്പോൾ നായകൾക്ക് ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടി കാണിച്ചിരുന്നു. കർണാടക, കൽക്കട്ട ഹൈക്കോടതികളും ഉത്തരവ് ഭാഗികമായി സ്റ്റേ ചെയ്തിട്ടുണ്ട്.
വിദേശ നായകളുടെ ഇറക്കുമതി നിരോധനത്തിന് ഭാഗിക സ്റ്റേ
Alakode News
0
Post a Comment