ആലക്കോട് : മൂന്നുദിവസമായി പുലിയെയും കടുവയെയും കണ്ട കുടക് വനാതിർത്തിയിലെ ചീക്കാട് മധുവനത്ത് വനംവകുപ്പ് രണ്ട് നിരീക്ഷണ ക്യാമറ സ്ഥാപിച്ചു.
വനംവകുപ്പ് തളിപ്പറമ്പ് റെയ്‌ഞ്ച് ഓഫീസർ പി. രതീഷ്, കരുവഞ്ചാൽ സെക്ഷൻ ഓഫീസർ കെ. മധു എന്നിവരുടെ നേതൃത്വത്തിൽ ജീവനക്കാരും നാട്ടുകാരും ചേർന്നാണ് ക്യാമറകൾ സ്ഥാപിച്ചത്. ശനിയാഴ്ച പുലർച്ചെ മാമ്പൊയിൽ അതിർത്തിയിൽ കുട്ടിയാനകളുൾപ്പെടെ 20 ഓളം ആനകളെ കണ്ടിരുന്നു. ചീക്കാട്, മധുവനത്തിനടുത്താണിവിടം. ഇവിടെ സൗരോർജവേലിയുണ്ടെങ്കിലും പല ഭാഗങ്ങളിലും തകർന്ന നിലയിലാണ്. വേനൽച്ചൂട് കടുത്തതോടെ ജലക്ഷാമം രൂക്ഷമായി. മൃഗങ്ങൾക്കുപോലും വനത്തിൽ കഴിയാൻ സാധിക്കാത്തതാണ് അതിർത്തി കടന്ന് കൃഷിയിടങ്ങളിലേക്ക് കടന്നുവരാനിടയാക്കുന്നത്.
Post a Comment