ആധാര്‍ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാനുള്ള സമയ പരിധി വീണ്ടും നീട്ടി

ആധാര്‍ സൗജന്യമായി അപേഡേറ്റ് ചെയ്യാനുള്ള സമയപരിധി വീണ്ടും നീട്ടി. ജൂണ്‍ 14 വരെയാണ് നീട്ടിയത്.  ഇതുവരെ അപ്‌ഡേഷന്‍ ഒന്നും ചെയ്തിട്ടില്ലാത്ത കാര്‍ഡുകള്‍ പുതുക്കാന്‍ തിരിച്ചറിയല്‍ രേഖകള്‍, മേല്‍വിലാസ രേഖകള്‍ എന്നിവ 
http://myaadhaar.uidai.gov.in 
എന്ന വെബ് സൈറ്റില്‍ സൗജന്യമായി അപ് ലോഡ് ചെയ്യാം.

മാര്‍ച്ച് 14ന് അവസാനിക്കാനിരിക്കെയാണ് സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാനുള്ള തിയതി ദീര്‍ഘിപ്പിച്ചത്. ആധാറില്‍ രേഖപ്പെടുത്തിയ പ്രകാരം പേരും വിലാസവുമുള്ള രേഖകള്‍ ഇതിനായി ഉപയോഗപ്പെടുത്താം.

Post a Comment

Previous Post Next Post