സംസ്ഥാനത്ത് വമ്പൻ കുതിപ്പില്‍ സ്വര്‍ണവില

തിരുവനന്തപുരം:  സംസ്ഥാനത്ത് വമ്ബൻ കുതിപ്പില്‍ സ്വർണവില. ഒറ്റയടിക്ക് സ്വർണവില 680 രൂപ വർധിച്ചു.
ഇന്നലെ 240 രൂപ ഉയർന്നിരുന്നു. ഇതോടെ രണ്ട ദിവസംകൊണ്ട് മാത്രം വർദ്ധിച്ചത് 920 രൂപയാണ്. ഇതോടെ സ്വർണവില വീണ്ടും 47000 ത്തിലേക്കെത്തി

ഫെബ്രുവരിയിലെ അവസാന ദിവസങ്ങളില്‍ സ്വർണവില ഉയർന്നിട്ടില്ല. എന്നാല്‍ മാർച്ച്‌ ആദ്യം ദിനം തന്നെ സ്വർണവില കുതിക്കുകയായിരുന്നു.

വിവാഹ സീസണ്‍ ആയതിനാല്‍ തന്നെ ഉപഭോക്താക്കള്‍ക്ക് വലിയ തിരിച്ചടിയാണ് സ്വർണവില വർദ്ധനവുണ്ടാക്കുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില ഇന്നലെ 30 രൂപയും ഇന്ന് 65 രൂപയും ഉയർന്നു. 

വിപണി വില 5875 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4875 രൂപയാണ്. വെള്ളിയുടെ വിലയും ഉയർന്നിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഒരു രൂപയാണ് ഇന്ന് വർദ്ധിച്ചത്. 

ഇതോടെ വിപണി വില 77 രൂപയായി. അതേസമയം ഹാള്‍മാർക്ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.


Post a Comment

Previous Post Next Post