ചാർട്ടേഡ് അക്കൗണ്ടന്റ് പരീക്ഷകൾ വർഷത്തിൽ മൂന്ന് തവണയാക്കാൻ കൗൺസിൽ ഓഫ് ദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ തീരുമാനിച്ചു. ഈ വർഷം മുതൽ തന്നെ ഈ രീതി നടപ്പിലാക്കും.
ജനുവരി, മെയ്/ ജൂൺ, സെപ്റ്റംബർ എന്നീ മൂന്ന് സമയങ്ങളിലായിട്ടായിരിക്കും പരീക്ഷ. നേരത്തെ ഇത് മെയ്/ജൂൺ, ജനുവരി എന്നീ സമയങ്ങളിലായി രണ്ട് തവണയായിട്ടായിരുന്നു നടത്തിയിരുന്നത്.
പുതിയ തീരുമാനത്തോടെ വിദ്യാർത്ഥികൾക്ക് പരീക്ഷയെഴുതാൻ കൂടുതൽ അവസരം ലഭിക്കും.എന്നാൽ ഫൈനൽ പരീക്ഷ വർഷത്തിൽ രണ്ടു തവണ മാത്രമായിരിക്കും. നിലവിൽ പരീക്ഷകൾ തമ്മിലുള്ള ഇടവേള ആറ് മാസമാണ്. അടുത്ത് വരുന്ന ചാർട്ടേഡ് പരീക്ഷയ്ക്കായി 4,36,500 പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Post a Comment