ഓടുന്നതിനിടെ കാര്‍ കത്തിനശിച്ചു യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു


തലശ്ശേരി: കോടിയേരി മുളിയില്‍ നടയില്‍ ഓടിക്കൊണ്ടിരിക്കുന്ന കാർ കത്തിനശിച്ചു. ഇന്നലെ പുലർച്ചെ അഞ്ചരയോടെയാണ് സംഭവം.
തലശ്ശേരി ഭാഗത്ത് നിന്ന് കോടിയേരി വഴി പന്തക്കല്‍ ഭാഗത്തേക്ക് പോകുകയായിരുന്നു കാർ.

ഭാര്യയും, ഭർത്താവും കുട്ടിയുമുള്‍പ്പെടെയുള്ള യാത്രക്കാരാണ് കാറിലുണ്ടായിരുന്നത്. പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട് കാറിലുണ്ടായിരുന്നവർ പുറത്തിറങ്ങുകയായിരുന്നു. പരിസര വാസികളാണ് തലശ്ശേരി അഗ്നിശമന സേനയെ വിവരമറിയിച്ചത്. തലശ്ശേരി അഗ്നിശമന സേനാ സീനിയർ ഫയർ ആന്റ് റസ്‌ക്യു ഓഫീസർ ബിനീഷ് നെയ്യട്ടിന്റെ നേതൃത്വത്തിലുള്ള സേന കാറിലെ തീ അണച്ചു.കാർ മുക്കാല്‍ ഭാഗവും കത്തി നശിച്ചു ന്യൂമാഹി പൊലീസും സംഭവ സ്ഥലത്തെത്തി.

Post a Comment

Previous Post Next Post