മികച്ച പ്രേക്ഷക പ്രീതിയും നിരൂപക പ്രശംസയും നേടിയ മമ്മൂട്ടി ചിത്രം ഭ്രമയുഗം ഒടിടിയിലേക്ക്. രാഹുല്‍ സദാശിവൻ സംവിധാനം ചെയ്ത ഈ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രത്തില്‍ പ്രതിനായകനായാണ് മമ്മൂട്ടി എത്തിയത്.
ഇതുവരെ കാണാത്തൊരു മമ്മൂട്ടിയെ കണ്ട അമ്ബരപ്പിലും ആവേശത്തിലുമാണ് മലയാളി പ്രേക്ഷകർ. കൊടുമണ്‍ പോറ്റി എന്ന കഥാപാത്രമായി സമാനതകളില്ലാത്ത അഭിനയമാണ് മമ്മൂട്ടി കാഴ്ച വച്ചിരിക്കുന്നത്. മലയാളത്തില്‍ നിന്നുമാത്രമല്ല, തമിഴ്നാട്ടില്‍ നിന്നും നിരവധിയേറെ പേരാണ് മമ്മൂട്ടിയുടെ ഭ്രമയുഗം പെർഫോമൻസിനെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയത്. കൊടുംകാട്ടില്‍ മദയാന അലയുന്ന പോലുള്ള പ്രകടനമാണ് മമ്മൂട്ടി കാഴ്ച വയ്ക്കുന്നത് എന്നാണ് വെയില്, അങ്ങാടി തെരു, കാവ്യ തലൈവന്, അനീതി തുടങ്ങിയ തമിഴ് ചിത്രങ്ങളുടെ സംവിധായകനായ വസന്ത ബാലൻ വിശേഷിപ്പിച്ചത്.
Post a Comment