സ്വര്‍ണ വില 49,000 കടന്നു; ഇന്ന് കൂടിയത് 800 രൂപ

സംസ്ഥാനത്ത് സ്വര്‍ണ വില കുതിച്ചുയരുന്നു. റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 രൂപ കടന്നു. 800 രൂപയാണ് ഇന്ന് ഒറ്റയടിക്ക് കൂടിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി ഉയർന്നു. ഗ്രാമിന് 100 രൂപ വര്‍ധിച്ച്, ഒരു ഗ്രാം സ്വര്‍ണത്തിന് 6180 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് സ്വർണത്തിന് വര്‍ധിച്ചത്.

Post a Comment

Previous Post Next Post