ഈസ്റ്റർ, വിഷു, റംസാൻ ഉത്സവച്ചന്തകൾ 28ന്‌ ആരംഭിക്കും


കണ്ണൂർ:സംസ്ഥാനത്ത് ഈസ്റ്റർ, വിഷു, റംസാൻ ചന്തകൾ 28ന്‌ ആരംഭിക്കും. ഏപ്രിൽ 13 വരെ ചന്തകൾ പ്രവർത്തിക്കും.

83 താലൂക്കുകളിലും വിലക്കുറവിൽ അവശ്യ സാധനങ്ങൾ വാങ്ങാവുന്ന ചന്തകൾ ഉണ്ടാകും.

താലൂക്കിലെ ഏറ്റവും അനുയോജ്യമായ സപ്ലൈകോ സൂപ്പർ മാർക്കറ്റ് ആയിരിക്കും ഇതിനായി സജ്ജീകരിക്കുക.

13 ഇനം സബ്‌സിഡി സാധനങ്ങളും ചന്തകളിൽ ലഭ്യമാകും. സപ്ലൈകോ ഉൽപ്പന്നങ്ങളും മറ്റ്‌ സൂപ്പർ മാർക്കറ്റ്‌ ഇനങ്ങളും കുറഞ്ഞ വിലയിൽ ലഭ്യമാകും. 


Post a Comment

Previous Post Next Post