2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് തീയതികൾ ഇലക്ഷൻ കമ്മീഷൻ പ്രഖ്യാപിച്ചു. 7 ഘട്ടങ്ങളിലായിട്ടാണ് തെരഞ്ഞെടുപ്പ് നടക്കുക. ഒന്നാം ഘട്ടം ഏപ്രിൽ 19ന് നടക്കും. രണ്ടാം ഘട്ടത്തിൽ ഏപ്രിൽ 26 ന് കേരളത്തിലെ തെരഞ്ഞെടുപ്പ് നടക്കും. അതേസമയം, വേട്ടെണ്ണൽ ജൂൺ 4ന് നടക്കും. വോട്ട് അവകാശമുള്ള എല്ലാവരും വോട്ട് രേഖപ്പെടുത്തണമെന്നും തെരഞ്ഞെടുപ്പിന് സജ്ജമെന്നും ചീഫ് ഇലക്ഷൻ കമ്മീഷണർ രാജീവ് കുമാർ പറഞ്ഞു.
2024തെരഞ്ഞെടുപ്പ്; വീട്ടിൽ ഇരുന്ന് വോട്ട് ചെയ്യാം
ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ വോട്ട് ഫ്രം ഹോം സംവിധാനം ഏർപ്പെടുത്തി തെരഞ്ഞടുപ്പ് കമ്മീഷൻ. 85 വയസു കഴിഞ്ഞവർക്ക് വീട്ടിൽ ഇരുന്ന് വോട്ട് രേഖപ്പെടുത്താൻ സൗകര്യം ഒരുക്കുമെന്ന് മുഖ്യ തെരഞ്ഞടുപ്പ് കമ്മീഷണർ രാജീവ് കുമാർ വ്യക്തമാക്കി. 85 വയസ് കഴിഞ്ഞ 82 ലക്ഷം വോട്ടർമാരാണ് രാജ്യത്ത് ഉള്ളത്. 40 ശതമാനത്തിലേറെ വൈകല്യമുള്ളവര്‍ക്കും 'വോട്ട് ഫ്രം ഹോം' സൗകര്യം പ്രയോജനപ്പെടുത്താം.
Post a Comment