ആലപ്പുഴ: പുറക്കാട്ട് വീണ്ടും കടല്‍ ഉള്‍വലിഞ്ഞു. തീരത്ത് നിന്ന് 25 മീറ്ററോളം പടിഞ്ഞാറ് ഭാഗം വരെ ചെളിയടിഞ്ഞു.
രാവിലെ ഒമ്ബതോടെയാണ് സംഭവം. പത്ത് ദിവസം മുന്‍പ് ഉള്‍വലിഞ്ഞ സ്ഥലത്തിന് സമീപമാണ് ഇന്നും പ്രതിഭാസമുണ്ടായിരിക്കുന്നത്. 100 മീറ്ററോളം ഭാഗത്താണ് ചെളിത്തട്ട്.
രണ്ടാഴ്ച മുൻപും സമാനമായ സംഭവം പ്രദേശത്ത് ഉണ്ടായിരുന്നു. തീരത്ത് രണ്ടു വശങ്ങളിലുമായി ഒരു കിലോമീറ്റർ ഭാഗത്താണ് കടല്‍ ഉള്‍വലിഞ്ഞത്. അന്ന് 300 മീറ്ററോളം ദൂരമാണ് ചെളിയടിഞ്ഞത്. ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം കടല്‍ പൂര്‍വസ്ഥിതിയിലേക്ക് മാറുകയും ചെയ്തു.
മത്സ്യബന്ധനത്തിന് പോയ വള്ളങ്ങളില്‍ ഭൂരിഭാഗവും നേരത്തെ തന്നെ തിരിച്ചെത്തിയിരുന്നു. കടല്‍ ഉള്‍വലിഞ്ഞ് ചെളി രൂപം കൊണ്ടതിനാല്‍ ചില വള്ളങ്ങള്‍ തോട്ടപ്പള്ളി തീരത്ത് അടുത്തു.
Post a Comment