പ്രതികളെ കുറിച്ച് വിവരം നൽകിയാൽ 20 ലക്ഷം പാരിതോഷികം

ബെംഗളുരു രാമേശ്വരം കഫേ സ്ഫോടന കേസിൽ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി NIA. സ്ഫോടനക്കേസിൽ ഒളിവിൽ പോയ രണ്ട് പ്രതികൾക്കായാണ് ലുക്ക് ഔട്ട് നോട്ടീസ്. കേസിൽ ഗൂഢാലോചന നടത്തിയവരിൽ പെടുന്ന അബ്ദുൾ മതീഹ് അഹമ്മദ്‌ താഹ, കഫെയിൽ ബോംബ് സ്ഥാപിച്ച മുസ്സവിർ ഹുസൈൻ ഷാസിബ് എന്നിവരാണ് ഒളിവിലുള്ളത്. ഇരുവരെയും കുറിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം വീതം പാരിതോഷികവും പ്രഖ്യാപിച്ചു.

Post a Comment

Previous Post Next Post