വേനൽ മഴ എത്തുന്നു; 12 ജില്ലയിൽ മഴ മുന്നറിയിപ്പ്

കൊടും ചൂടിൽ ആശ്വാസം പകർന്ന് കേരളത്തിൽ വേനൽ മഴ എത്തുന്നു. നാളെ 10 ജില്ലകളിലും മറ്റന്നാൾ 12 ജില്ലകളിലുമാണ് മഴ സാധ്യത. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഴ സാധ്യത. മറ്റന്നാൾ ഈ ജില്ലകൾക്കൊപ്പം കോട്ടയത്തും ആലപ്പുഴയിലും മഴ ലഭിക്കും. വേനൽ മഴ നാളെയോടെ എത്തുമെങ്കിലും തിരുവനന്തപുരം, കൊല്ലം ജില്ലക്കാർ ഇനിയും കാത്തിരിക്കണം.

Post a Comment

Previous Post Next Post