കണ്ണൂര്‍ സെയ്ന്റ് മൈക്കിള്‍സില്‍ ഇനി പെണ്‍കുട്ടികള്‍ക്കും പഠിക്കാം

കണ്ണൂർ: കണ്ണൂർ സെയ്ന്റ് മൈക്കിള്‍ ആംഗ്ലോ ഇന്ത്യൻ ബോയ്‌സ് ഹയർ സെക്കൻഡറി സ്കൂളില്‍ ഇനി പെണ്‍കുട്ടികള്‍ക്കും പ്രവേശനം.
വരുന്ന അധ്യയന വർഷം മുതല്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇവിടെ ഒന്നിച്ചിരുന്ന് പഠിക്കും. ആദ്യ ഘട്ടത്തില്‍ പ്ലസ്‌ വണ്ണിലും ഒന്നാം ക്ലാസിലുമാണ് പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നല്‍കുക. 

നിലവില്‍ ഇവിടെ 1,700 വിദ്യാർഥികളുണ്ട്. സ്കൂള്‍ മിക്സഡ് ആക്കാൻ മാനേജ്മെന്റും അധ്യാപക രക്ഷാകർതൃ സമിതിയും അപേക്ഷ സമർപ്പിച്ചിരുന്നു. ജില്ലാ വിദ്യാഭ്യാസ ഓഫീസർ അനുകൂല റിപ്പോർട്ട് നല്‍കി. കണ്ണൂർ കോർപ്പറേഷനും അനുകൂലിച്ചു. ഇതോടെ നഗരത്തില്‍ ആണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന സ്കൂള്‍ ഇല്ലാതായി. ജില്ലയിലെ ഏറ്റവും പ്രശസ്തമായ സ്കൂളുകളില്‍ ഒന്നാണിത്. 

1850-കളില്‍ ബർണശ്ശേരിയില്‍ റോമൻ കാത്തലിക് മലയാളം മീഡിയം സ്കൂളായി തുടങ്ങിയതാണിത്. 1887-ല്‍ ഈശോസഭാ വൈദികർക്ക് കൈമാറി. 2000-ലാണ് ഹയർ സെക്കൻഡറി തുടങ്ങിയത്. സ്കൂളിന്റെ 159-ാം വാർഷികം ശനിയാഴ്ച ആഘോഷിക്കാനിരിക്കെയാണ് പുതിയ പ്രഖ്യാപനം വന്നത്.

Now girls can also study in Kannur St Michael's

Post a Comment

Previous Post Next Post