കൊട്ടിയൂരില്‍ കൃഷിയിടത്തിലെ കമ്പി വേലിയില്‍ കുടുങ്ങിയ കടുവയെ മയക്കുവെടിവെച്ചു



കണ്ണൂർ: കൊട്ടിയൂരില്‍ കൃഷിയിടത്തിലെ കമ്ബിവേലിയില്‍ കുടുങ്ങിയ കടുവയെ മയക്കുവെടിവെച്ചു. ചൊവ്വാഴ്ച പുലർച്ചെയോടെ പന്ന്യാമലയിലെ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലാണ് കടുവ കുടുങ്ങിയത്.


മണത്തല സെക്ഷൻ ഫോറസ്റ്റിന് കീഴിലുള്ള വനംവകുപ്പ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. കടുവ കമ്ബിവേലിയില്‍ നിന്ന് രക്ഷപെടാനുള്ള സാധ്യത മുന്നില്‍ക്കണ്ട് പോലീസ് ഇവിടേക്കുള്ള റോഡുകളെല്ലാം അടച്ചിട്ടുണ്ട്.

മാനന്തവാടിയില്‍ നിന്നും മയക്കുവെടി വിദഗ്ധർ എത്തിയ ശേഷമേ കടുവയെ പിടികൂടുന്ന കാര്യത്തില്‍ തീരുമാനമാകുള്ളൂ. പ്രദേശത്ത് പോലീസ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post