ചെറിയൊരു ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 160 രൂപ ഉയര്‍ന്ന് 45,680 ആയി. ഗ്രാം വിലയില്‍ ഉണ്ടായത് 20 രൂപയുടെ വര്‍ധനയാണ്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 5710 രൂപ. കഴിഞ്ഞ പന്ത്രണ്ടു ദിവസത്തിനിടെ സ്വര്‍ണ വില ആയിരത്തിലേറെ രൂപ കുറഞ്ഞിരുന്നു. ഇന്നലെ പവന് 80 രൂപ കുറഞ്ഞ് 45,520 രൂപയിലെത്തിയിരുന്നു. ഇതോടെ ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് സ്വര്‍ണവില താഴ്ന്നിരുന്നു.

Post a Comment