ചുട്ടുപൊള്ളി സംസ്ഥാനം; ഒന്‍പത് ജില്ലകളില്‍ താപനില ഉയരും; മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്


തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ചൂട് ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. സാധാരണ ചൂടിനേക്കാള്‍ രണ്ട് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.

കനത്ത ചൂട് തുടരുന്നതിനാല്‍ ഇന്നും നാളെയും ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കൊല്ലം ആലപ്പുഴ പാലക്കാട് തിരുവനന്തപുരം കോട്ടയം എറണാകുളം തൃശൂർ കോഴിക്കോട് കണ്ണൂർ ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കൊല്ലം, ആലപ്പുഴ, പാലക്കാട് ജില്ലകളില്‍ പരമാവധി 37 ഡിഗ്രിയും തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളില്‍ 36 ഡിഗ്രിയും ചൂട് അനുഭവപ്പെടും. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

ഉയർന്ന ചൂട് സൂര്യാഘാതം, നിർജലീകരണം തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് അറിയിപ്പ്. ചൂട് അധികരിക്കുന്ന സാഹചര്യത്തില്‍ കാട്ടുതീ പടരാൻ സാധ്യതയുള്ളതിനാല്‍ വന മേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദസഞ്ചാരികളും ജാഗ്രത പാലിക്കണം.

Post a Comment

Previous Post Next Post