ബൈക്കില്‍ പോയ രണ്ടു പേര്‍ക്കൊപ്പം കുട്ടിയുള്ളതായി സംശയം; രണ്ടു വയസ്സുകാരിയെ കാണാതായ സംഭവത്തില്‍ നിര്‍ണായക ദൃശ്യങ്ങള്‍



തിരുവനന്തപുരം: തിരുവനന്തപുരത്ത് രണ്ടു വയസ്സുകാരിയെ കാണാതായ സംഭവത്തില്‍ നിര്‍ണായക ദൃശ്യങ്ങള്‍. കുട്ടിയെ കാണാതായതിന് സമീപത്തു നിന്നാണ് നിര്‍ണായക ദൃശ്യങ്ങള്‍ ലഭിച്ചിരിക്കുന്നത്. രാത്രി 12 മണിക്കു ശേഷമുള്ള ദൃശ്യത്തില്‍ ബൈക്കില്‍ പോയ രണ്ടു പേര്‍ക്കൊപ്പം കുട്ടിയുണ്ടെന്ന സംശയം ബലപ്പെടുത്തുന്നതാണ് ദൃശ്യങ്ങള്‍. ബ്രഹ്മോസിന് സമീപത്തു നിന്നാണ് ഈ ദൃശ്യങ്ങള്‍ ലഭിച്ചിരിക്കുന്നത്. ഇത് കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.

കുട്ടിയെ കുറിച്ച് വിവരങ്ങള്‍ ലഭിക്കുന്നവര്‍ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കാന്‍ പൊലിസ് അഭ്യര്‍ഥിച്ചു. 0471 2743 195 എന്ന നമ്പറിലോ 112 എന്ന നമ്പറിലോ വിവരങ്ങള്‍ അറിയിക്കാവുന്നതാണ്.

Post a Comment

Previous Post Next Post