ആലക്കോട്: ഉദയഗിരി പഞ്ചായത്തിലെ മാവുംതട്ട്-പൂവൻചാല്‍-ആലക്കോട് റൂട്ടില്‍ ബസ് സർവീസ് ആരംഭിച്ചു. മാവുംതട്ടില്‍ നിന്ന് രാവിലെ ഏഴിന് ആലക്കോട്-കരുവഞ്ചാല്‍-കൂടിയാൻമല-ചെമ്ബേരി റൂട്ടിലും തുടർന്ന് ഉദയഗിരി-ജയഗിരി റൂട്ടിലും, ആലക്കോട്-തളിപ്പറമ്ബ് റൂട്ടിലും പയ്യാവൂർ-നടുവില്‍-ആലക്കോട് റൂട്ടിലുമായാണ് സർവീസ്.
രാത്രി എട്ടിന് മാവുംതട്ടില്‍ സമാപിക്കും. മലയോരത്തെ ഒട്ടേറെ കുടിയേറ്റ ഗ്രാമങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് ആരംഭിച്ച ബസ് സർവീസ് ഉദയഗിരി പഞ്ചായത്ത് പ്രസിഡന്‍റ് കെ.എസ്. ചന്ദ്രശേഖരൻ ഫ്ലാഗ്‌ഓഫ് ചെയ്‌തു.
പഞ്ചായത്ത് മെംബർ എം.സി. ജനാർദനൻ അധ്യക്ഷത വഹിച്ചു. ജോയി പള്ളിപ്പറമ്ബില്‍, പി.ബി. സുഭാഷ്, പി.കെ ഷാജി , പി.എ. തങ്കച്ചൻ എന്നിവർ പ്രസംഗിച്ചു.
Post a Comment