കെവൈസി അപ്‌ഡേറ്റ് ചെയ്യുന്നതിന്റെ മറവിൽ നിരവധി ഉപഭോക്താക്കൾ തട്ടിപ്പിന് ഇരയായതായി ആർബിഐ. തട്ടിപ്പ് നടത്തുന്നവർ ഉപഭോക്താക്കൾക്ക് സന്ദേശം അയക്കും. ലിങ്ക് അയച്ച് മൊബൈൽ ഫോണിൽ വ്യാജ ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെടുന്നു. അക്കൗണ്ട് ബ്ലോക്ക് ചെയ്യുകയോ മരവിപ്പിക്കുകയോ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി ഉപഭോക്താവിന്മേൽ സമ്മർദ്ദം ചെലുത്തും. ഇത്തരം തട്ടിപ്പുകൾക്ക് വഴങ്ങരുതെന്ന് RBI അറിയിക്കുന്നു.
ബാങ്ക് തട്ടിപ്പ്: ഇവ ചെയ്യരുത്
▶ ബാങ്ക് അക്കൗണ്ട് ലോഗിൻ വിശദാംശങ്ങൾ, കാർഡ് വിവരങ്ങൾ, പിൻ, പാസ്‌വേഡ്, ഒടിപി എന്നിവ ആരുമായും പങ്കിടരുത്.
▶ KYC ഡോക്യുമെന്റിന്റെ പകർപ്പ് അജ്ഞാതരുമായി പങ്കിടരുത്.
▶ സ്ഥിരീകരിക്കാത്ത അനധികൃത വെബ്‌സൈറ്റുകളിലൂടെയോ ആപ്ലിക്കേഷനുകളിലൂടെയോ സെൻസിറ്റീവ് ഡാറ്റ വിവരങ്ങളൊന്നും പങ്കിടരുത്.
▶ മൊബൈലിലോ ഇമെയിലിലോ ലഭിക്കുന്ന സംശയാസ്പദമായതോ സ്ഥിരീകരിക്കാത്തതോ ആയ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്.
ബാങ്ക് തട്ടിപ്പിന് ഇര ആയാൽ എന്തു ചെയ്യണം?
▶ KYC അപ്‌ഡേറ്റിനായി അഭ്യർത്ഥിക്കുമ്പോൾ, ആദ്യം നിങ്ങളുടെ ബാങ്കുമായോ ധനകാര്യ സ്ഥാപനവുമായോ നേരിട്ട് ബന്ധപ്പെടുകയും സഹായം ആവശ്യപ്പെടുകയും ചെയ്യുക.
▶ ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെയും ഉറവിടങ്ങളിലൂടെയും മാത്രം ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും കോൺടാക്റ്റ് നമ്പറുകളോ കസ്റ്റമർ കെയർ ഫോൺ നമ്പറുകളോ നേടുക.
▶ സൈബർ തട്ടിപ്പ് ഉണ്ടായാൽ ഉടൻ ബാങ്കിനെയോ ധനകാര്യ സ്ഥാപനത്തെയോ അറിയിക്കുക.
Post a Comment