കേരളത്തിലെ ആദ്യത്തെ സൗജന്യ വൈഫൈ പാർക്കാകാൻ ഒരുങ്ങുകയാണ് മാനാഞ്ചിറ സ്ക്വയർ. ശനിയാഴ്ച വൈകുന്നേരം നടക്കുന്ന ഉദ്ഘാടന ചടങ്ങിനു ശേഷം സൗജന്യമായി വൈഫൈ ലഭ്യമായി തുടങ്ങും.
മാനാഞ്ചിറ സ്ക്വയർ, ലൈബ്രറി, മിഠായിത്തെരുവ് എന്നിവിടങ്ങളില്‍ ലഭ്യമാകുന്ന 24 മണിക്കൂർ വൈഫൈ സേവനം എളമരം കരീം എംപി അനുവദിച്ച 35.89 ലക്ഷം രൂപ ചെലവഴിച്ചാണ് ഒരുക്കുന്നത്. മൊബൈല്‍, ലാപ്ടോപ്പ്, ടാബ് എന്നിവയെല്ലാം ഉപയോഗിക്കുന്നതിന് ഒരാള്‍ക്ക് ഒരു ദിവസം ഒരു ജി ബി വരെയാണ് ഉപയോഗിക്കാൻ സാധിക്കുക.
വൈകുന്നേരങ്ങളിലും മറ്റും നിരവധിപേർ സമയം ചെലവഴിക്കാൻ വരുന്ന മാനാഞ്ചിറയില്‍ സൗജന്യ വൈഫൈ സേവനം ലഭ്യമാക്കുന്നത് വളരെ വലിയ സൗകര്യമാകും എന്നാണ് വിലയിരുത്തല്‍. എളമരം കരീം എംപി ഉള്‍പ്പെടുന്ന ടെലഫോണ്‍ ഉപദേശക കമ്മിറ്റിയില്‍ മാനാഞ്ചിറയില്‍ സൗജന്യ വൈഫൈ ഒരുക്കുന്നതിനെ കുറിച്ചുള്ള ചർച്ച ഉണ്ടായപ്പോള്‍ ആവശ്യമായ ഫണ്ട് അനുവദിക്കാം എന്ന് എംപി സമ്മതിക്കുകയായിരുന്നു.
Post a Comment