'ബേലൂര്‍ മഖ്‌നയെ ഉള്‍വനത്തിലേക്ക് തുരത്തും, കേരളത്തിലേക്ക് വരുന്നത് തടയും'; കര്‍ണാടകയുടെ ഉറപ്പ്



ബംഗളൂരു: വയനാട്ടില്‍ ജനവാസമേഖലയിലിറങ്ങി ഒരാളെ കൊന്ന ബേലൂർ മഖ്‌നയെന്ന ആനയെ ഉള്‍വനത്തിലേക്ക് തുരത്തുമെന്ന് കർണാടക.


കേരളത്തിലേക്ക് ആന വരുന്നത് തടയുമെന്ന് കർണാടക ഉറപ്പ്‌ നല്‍കി. അന്തർ സംസ്ഥാന ഏകീകരണ സമിതി യോഗത്തിലാണ് കർണാടക വനംവകുപ്പ് കേരളത്തിന്‌ ഉറപ്പ്‌ നല്‍കിയത്. ഏകീകരണ സമിതിയില്‍ വയനാട് സ്പെഷ്യല്‍ ഓഫീസർ കെ.വിജയാനന്ദ് കേരളത്തിന്റെ നോഡല്‍ ഓഫീസർ പദവി വഹിക്കും. കേരളത്തില്‍ നിന്ന് 3 കിലോ മീറ്റർ അകലെ കർണാടക വനത്തിലാണ് നിലവില്‍ ആനയുളളത്. 


Banglore

Post a Comment

Previous Post Next Post