സംസ്ഥാനത്തെ ജയിൽ ഭക്ഷണത്തിനും വില കൂട്ടി

 


സംസ്ഥാനത്തെ ജയിലുകളിൽ തയ്യാറാക്കി വിൽപ്പന നടത്തുന്ന ഭക്ഷണ വിഭവങ്ങൾക്ക് വിലകൂട്ടി. 21 ഇനം വിഭവങ്ങൾക്കാണ് വില വർധിപ്പിച്ചത്. 3 രൂപ മുതൽ 30 രൂപവരെയാണ് കൂട്ടിയത്. ജയിൽ മേധാവി ബൽറാം കുമാർ ഉപാദ്ധ്യായ ഇതുസംബന്ധിച്ചുള്ള ഉത്തരവിറക്കി. നിത്യോപയോഗ സാധനങ്ങളുടെ വില വർധിച്ച പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. അതേസമയം, ജയിൽ ചപ്പാത്തിക്കും കുപ്പിവെള്ളത്തിനും വില കൂട്ടിയില്ല.

ജയിൽ ഭക്ഷണം: പുതുക്കിയ വില

▶ ചിക്കൻ കറിയുടെ 25 രൂപയിൽ നിന്ന് 30 രൂപയാക്കി വർധിപ്പിച്ചു. ചിക്കൻ ഫ്രൈ 10 രൂപ വർധിപ്പിച്ച് 45 രൂപയാക്കി. 

▶ ഉച്ചയൂണിന് പുതിയ നിരക്ക് 50 രൂപയാണ്. 

▶ ചില്ലി ചിക്കൻ- 65 (60), മുട്ടക്കറി- 20 (15), വെജിറ്റബിൾ കറി- 20 (15)

▶ ചിക്കൻ ബിരിയാണി- 70 (65), വെജിറ്റബിൾ ഫ്രൈഡ്‌റൈസ്- 40 (35), മുട്ട ബിരിയാണി- 55 (50)

▶ അഞ്ച് ഇഡ്ഡലി, സാമ്പാർ, ചമ്മന്തിപ്പൊടി- 35 (30), ഇടിയപ്പം അഞ്ചെണ്ണം- 30 (25), പൊറോട്ട (നാലെണ്ണം)- 28 (25), കിണ്ണത്തപ്പം- 25 (20), ബൺ- 25 (20), കോക്കനട്ട് ബൺ- 30 (25), കപ്പ് കേക്ക്- 25 (20), ബ്രഡ്- 30 (25), പ്ലംകേക്ക് 350 ഗ്രാം- 100 (85), പ്ലം കേക്ക് 750 ഗ്രാം- 200 (170), ചില്ലി ഗോപി-25 (20), ഊൺ- 50 (40), ബിരിയാണി റൈസ്- 40 (35) എന്നിങ്ങനെയാണ് പുതുക്കിയ വില.

Post a Comment

Previous Post Next Post