സുധാകരനും രാഹുല്‍ ഗാന്ധിയും വീണ്ടും; കോണ്‍ഗ്രസ് പട്ടികയായി

ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന 16ൽ 15 മണ്ഡലങ്ങളിലും ഒറ്റപ്പേര് മാത്രം നിർദ്ദേശിച്ച് കോൺഗ്രസ് സ്ക്രീനിംഗ് കമ്മിറ്റി. എല്ലാ സിറ്റിംഗ് എംപിമാരും വീണ്ടും മത്സരിക്കണമെന്ന് യോഗം തീരുമാനിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് 15 പേരുകൾ ഹൈക്കമാൻഡിന് സമർപ്പിച്ചത്. കണ്ണൂരിൽ കെ സുധാകരന്റെയും വയനാട്ടിൽ രാഹുൽ ഗാന്ധിയുടെയും പേരുകളാണ് നിർദ്ദേശിച്ചത്. ആലപ്പുഴയിൽ സ്ഥാനാർത്ഥികളുടെ പേര് ഒന്നും നിർദ്ദേശിച്ചിട്ടില്ല.

Post a Comment

Previous Post Next Post