രഹസ്യ വിവരങ്ങള്‍ രഹസ്യമായി തന്നെ അറിയിക്കാൻ സംവിധാനം ഒരുക്കി കേരള പോലീസ്. അനുദിനം വളർന്നുകൊണ്ടിരിക്കുന്ന കുറ്റകൃത്യങ്ങള്‍ അധികാരികളെ അറിയിക്കുന്നതിനായി സംവിധാനം ഒരുക്കിയിരിക്കുകയാണ് കേരള പോലീസ്.
കുറ്റകൃത്യങ്ങള്‍ നമ്മുടെ കണ്‍മുമ്ബില്‍ നടന്നാല്‍ പോലും അതുമായി ബന്ധപ്പെട്ടുണ്ടാകാനിടയുള്ള പൊല്ലാപ്പുകള്‍ ചിലരെ വിവരങ്ങള്‍ പോലീസിനെ അറിയിക്കുന്നതില്‍ നിന്നും പിന്തിരിപ്പിക്കുന്നു. സ്റ്റേഷനില്‍ പോകാതെ വ്യക്തിയുടെ ഐഡന്റിറ്റി വെളിപ്പെടുത്താതെ രഹസ്യമായി തന്നെ രഹസ്യ വിവരങ്ങള്‍ പോലീസിനെ അറിയിക്കാനുള്ള സംവിധാനമാണ് പോലീസ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്.
കേരള പോലീസിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പ് ആയ കോള്‍ ആപ്പ് ഇൻസ്റ്റാള്‍ ചെയ്താല്‍ ഷെയർ അനോണിമസ്ലി എന്ന വിഭാഗത്തിലൂടെ രഹസ്യമായി തന്നെ വിവരങ്ങള്‍ അറിയിക്കാൻ സാധിക്കും എന്ന് കേരള പോലീസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
കേരള പോലീസ് ഫെയ്സ്ബുക്കില്‍ പങ്കുവെച്ച് കുറിപ്പ് ഇങ്ങനെ;
നിങ്ങള്‍ക്ക് എന്തെങ്കിലും കാര്യം പോലീസിനെ രഹസ്യമായി അറിയിക്കാനുണ്ടോ? പോലീസിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പ് ആയ Pol – App ഇൻസ്റ്റാള്‍ ചെയ്തശേഷം Share anonymously എന്ന വിഭാഗത്തിലൂടെ ഏതു വിവരവും പോലീസിനെ രഹസ്യമായി അറിയിക്കാം. നിങ്ങളുടെ വ്യക്തിവിവരങ്ങള്‍ വെളിപ്പെടുത്തേണ്ടതില്ല.
#keralapolice

Post a Comment