സമ്പൂർണ്ണ ഡിജിറ്റല്‍ സാക്ഷരതാ മണ്‌ഡലമായി തളിപ്പറമ്പ്; സംസ്ഥാനത്ത് ആദ്യം




തളിപ്പറമ്പ് :സംസ്ഥാനത്തെ ആദ്യത്തെ സമ്ബൂർണ്ണ ഡിജിറ്റല്‍ സാക്ഷരതാ മണ്‌ഡലമായി തളിപ്പറമ്ബിനെ ഇന്ന് വൈകിട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിക്കും.


ഏഴാംമൈല്‍ ഹജ്‌മുസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ എം.വി ഗോവിന്ദൻ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. മന്ത്രി കെ.രാധാകൃഷ്‌ണൻ ഉപഹാരങ്ങള്‍ വിതരണം ചെയ്യും.

2023 മേയ് രണ്ടിന് ഇടം (എഡ്യുക്കേഷണല്‍ ആൻ‌ഡ് ഡിജിറ്റല്‍ അവയർനെസ് മിഷൻ) പദ്ധതിയില്‍ മന്ത്രി ആർ.ബിന്ദുവാണ് തളിപ്പറമ്ബ് നിയോജക മണ്‌ഡലം സമ്ബൂർണ ഡിജിറ്റല്‍ സാക്ഷരത കൈവരിക്കുന്ന പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചത്. തുടർന്ന് എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും വാർഡ്, ഡിവിഷൻ സംഘാടകസമിതികള്‍ രൂപീകരിച്ച്‌ പ്രവർത്തനം ആരംഭിച്ചി രുന്നു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കൈറ്റിന്റെ കീഴില്‍ സാക്ഷരതാ മിഷൻ, കുടുംബശ്രീകള്‍ എന്നിവരുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കിയത്.

2023 സെപ്തംബർ 24 മുതല്‍ കഴിഞ്ഞ 12 വരെയായി മണ്ഡ‌ലത്തിലെ എല്ലാ തദേശസ്ഥാപനങ്ങളും സമ്ബൂർണ്ണ ഡിജിറ്റല്‍ സാക്ഷരതാ പ്രഖ്യാപനം നടത്തിയിരുന്നു. എം.വി.ഗോവിന്ദൻ എം.എല്‍.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം.കൃഷ്‌ണൻ, ആന്തൂർ നഗരസഭ അദ്ധ്യക്ഷൻ പി.മുകുന്ദൻ, കെ.സന്തോഷ്, കുറുമാത്തൂർ പഞ്ചായത്ത് പ്രസിഡന്റ് സി.എം.സീന എന്നിവർ വാർത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

3213

കൈറ്റ് തയ്യാറാക്കിയ സോഫ്റ്റ്‌വെയർ ഉപയോഗിച്ച്‌ 3213 സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെയാണ് പഠിതാക്കളുടെ രജിസ്ട്രേഷൻ പൂർത്തിയാക്കിയത്. മണ്ഡ‌ലത്തിലെ 52,230 പഠിതാക്കള്‍ രജിസ്റ്റർ ചെയ്തു‌. മണ്ഡലത്തിലെ തദ്ദേശസ്ഥാപനങ്ങള്‍, സ്‌കൂളുകള്‍, വായനശാലകള്‍, അയല്‍ക്കൂട്ടങ്ങള്‍, വീടുകള്‍ തുടങ്ങിയവ കേന്ദ്രീകരിച്ചാണ് ഡിജിറ്റല്‍ മീഡിയ സാക്ഷരതാ പദ്ധതി നടപ്പിലാക്കിയത്. പത്ത് മണിക്കൂർ ദൈർഘ്യമുള്ള അഞ്ച് മൊഡ്യൂളുകള്‍ ഇതിനായി ഉപയോഗിച്ചു.

Post a Comment

Previous Post Next Post