സംസ്ഥാനത്ത് അരിവില വര്‍ദ്ധിക്കാൻ സാധ്യത എന്ന് ഭക്ഷ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് അരിവില വർദ്ധിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനില്‍. ഇത് സംബന്ധിച്ച്‌ ഫെബ്രുവരി ആറിന് കേന്ദ്രഭക്ഷ്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.
ഉത്സവ സീസണിലായിരിക്കും അരിവില വർദ്ധിക്കാൻ സാധ്യത.സബ്സിഡി സാധനങ്ങളുടെ വില വർദ്ധനയുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കുമെന്ന് മന്ത്രി അറിയിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് അരിവിലയില്‍ വർദ്ധനവുണ്ടായ സാഹചര്യത്തില്‍ തെലങ്കാനയില്‍ നിന്നും അരി എത്തിക്കാനുള്ള നടപടികള്‍ നടക്കുകയാണെന്ന് സംസ്ഥാന മന്ത്രി നേരത്തെ അറിയിച്ചിരുന്നു.

Post a Comment

Previous Post Next Post