പൊലീസ് കോണ്‍സ്റ്റബിള്‍; കായികക്ഷമതാ പരീക്ഷ ആറുമുതല്‍

കണ്ണൂർ :ജില്ലയില്‍ പൊലീസ് വകുപ്പില്‍ പൊലീസ് കോണ്‍സ്റ്റബിള്‍ (എ പി ബി-കെ എ പി നാലാം ബറ്റാലിയന്‍- 537/2022) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കുള്ള ശാരീരിക അളവെടുപ്പും കായിക ക്ഷമതാ പരീക്ഷയും ഫെബ്രുവരി ആറുമുതല്‍ 12 വരെ (10, 11 ഒഴികെ) രാവിലെ 5.30 മുതല്‍ മാങ്ങാട്ടുപറമ്ബ് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് ഗ്രൗണ്ട്, കണ്ണൂര്‍ പൊലീസ് പരേഡ് ഗ്രൗണ്ട് എന്നിവിടങ്ങളില്‍ നടത്തും.
ഉദ്യോഗാര്‍ഥികള്‍ക്ക് പ്രൊഫൈല്‍ മെസേജ്, ഫോണ്‍ മെസേജ് എന്നിവ നല്‍കിയിട്ടുണ്ട്. അഡ്മിഷന്‍ ടിക്കറ്റ്, അസ്സല്‍ ഐ ഡി, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ഉദ്യോഗാര്‍ഥികള്‍ കേന്ദ്രത്തില്‍ ഹാജരാകണം. കായികക്ഷമത പരീക്ഷയില്‍ വിജയിക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്കായുള്ള ഒറ്റത്തവണ പ്രമാണ പരിശോധന അതേദിവസം ജില്ലാ പി എസ് സി ഓഫീസില്‍ നടത്തും. 

Policeexam

Post a Comment

Previous Post Next Post