പഴയ വാട്‌സാപ്പ് സന്ദേശങ്ങള്‍ എളുപ്പം തിരഞ്ഞു കണ്ടുപിടിക്കാനുള്ള സൗകര്യമൊരുക്കി മെറ്റ. വാട്‌സാപ്പിന്റെ പുതിയ അപ്‌ഡേറ്റില്‍ ഒരു സന്ദേശം തീയ്യതി അടിസ്ഥാനത്തില്‍ തിരഞ്ഞു കണ്ടുപിടിക്കാനാവും. ഇതിനായി സെര്‍ച്ച് ബട്ടണ്‍ തിരഞ്ഞെടുക്കുക, ആന്‍ഡ്രോയിഡില്‍ മുകളില്‍ വലത് കോണിലായി കലണ്ടര്‍ ഐക്കണ്‍ കാണാം, ഐക്കണ്‍ തിരഞ്ഞെടുത്ത് തീയ്യതി നല്‍കുക. ആ തീയ്യതിയിലെ സന്ദേശങ്ങളിലേക്ക് വാട്‌സാപ്പ് നേരിട്ട് എത്തിക്കും.
ഇനി തീയ്യതി നല്‍കി സന്ദേശങ്ങള്‍ തിരയാം; പുതിയ ഫീച്ചറുമായി വാട്‌സാപ്പ്
Alakode News
0
Post a Comment