ഒറ്റ ക്ലിക്കില്‍ ഉയരുകയും താഴുകയും ചെയ്യുന്ന സംസ്ഥാനത്തെ ആദ്യ ലിഫ്റ്റ് പാലം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.
കഴക്കൂട്ടം- കാരോട് ദേശീയപാതയിലെ സർവീസ് റോഡില്‍ നിന്ന് കരിക്കകം ചാമുണ്ഡി ക്ഷേത്രത്തിലേക്ക് കോവളം- ബേക്കല്‍ ജലപാതയില്‍ പാർവതി പുത്തനാറിന് കുറുകെയാണ് ലിഫ്റ്റ് പാലം ഒരുക്കിയിരിക്കുന്നത്.
വൈദ്യുതിയിലും ജനറേറ്ററിലും പ്രവർത്തിപ്പിക്കാൻ സാധിക്കുന്ന പാലം റിമോട്ട് കണ്‍ട്രോളർ ഉപയോഗിച്ച് പ്രവർത്തിപ്പിക്കാൻ സാധിക്കും. അടുത്ത ആഴ്ച ട്രയല്‍ റണ്‍ നടത്താനിരിക്കുന്ന പാലത്തിന്റെ പരമാവധി ഭാരശേഷി നൂറ് ടണ്ണാണ്. കോവളം- ബേക്കല്‍ ജലപാതയില്‍ സ്ഥാപിക്കുന്ന മൂന്ന് ലിഫ്റ്റ് പാലങ്ങളില്‍ ആദ്യത്തേതാണ് ഇപ്പോള്‍ നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്. റോഡ് നിരപ്പില്‍നിന്ന് ഹൈഡ്രോളിക് സംവിധാനം ഉപയോഗിച്ച് അഞ്ചുമീറ്റർ വരെ ഉയർത്താനാകുമെന്നതാണ് പാലത്തിന്റെ പ്രധാന പ്രത്യേകത.
റോഡ് നിരപ്പില്‍ നിന്ന് അഞ്ചുമീറ്റർ വരെ ലിഫ്റ്റ് പാലം ഉയർത്താൻ ആകും. ഇവിടം ജലപാതയായതിനാല്‍ ജല വാഹനങ്ങള്‍ക്ക് തടസ്സം ഉണ്ടാകാതിരിക്കാനാണ് മൂന്നര കോടി രൂപ ചെലവഴിച്ച് ലിഫ്റ്റ് പാലം നിർമ്മിച്ചത്. സ്റ്റീല്‍ ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്ന ലിഫ്റ്റ് പാലത്തിലൂടെ വാഹനങ്ങള്‍ക്ക് കടന്നു പോകാനും സാധിക്കും.
Post a Comment