കേരളത്തില്‍ നിന്ന് അയോദ്ധ്യാപുരിയിലേക്കുള്ള ആദ്യ ട്രെയിൻ ഇന്ന്; ടിക്കറ്റ് നിരക്ക് അറിയാം

 
തിരുവനന്തപുരം: കേരളത്തില്‍ നിന്ന് അയോദ്ധ്യയിലേക്കുള്ള ആദ്യ ആസ്‌താ സ്പെഷല്‍ ട്രെയിൻ ‌‌ഇന്ന് മുതല്‍ സർവീസ് ആരംഭിക്കും.

ഇന്ന് രാവിലെ തിരുവനന്തപുരം കൊച്ചുവേളിയില്‍ നിന്നാണ് ആദ്യ സർവീസ് പുറപ്പെടുക.

കേരളത്തില്‍നിന്ന് 24 ആസ്താ സ്പെഷൻ ട്രെയിനുകള്‍ അയോദ്ധ്യയിലേക്ക് സർവീസ് നടത്തുമെന്നാണ് അറിയിച്ചിരുന്നത്. അതില്‍ ആദ്യത്തേതാണ് ഇന്ന് പുറപ്പെടുക. ഫെബ്രുവരി , മാർച്ച്‌ മാസങ്ങളിലായാണ് ട്രെയിനുകള്‍‌. 3,300 രൂപയാണ് ടിക്കറ്റ് നിരക്ക്.

നാഗർകോവില്‍, തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളില്‍ നിന്നും സർവീസ് നടത്തും. ജനുവരി 30ന് ആദ്യ സർവീസ് ആരംഭിക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും അത് പിന്നീട് റദ്ദാക്കിയിരുന്നു.

Post a Comment

Previous Post Next Post