കൊയിലാണ്ടിയില്‍ സിപിഎം ലോക്കല്‍ സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്തി

കോഴിക്കോട്: കൊയിലാണ്ടിയില്‍ സിപിഎം ലോക്കല്‍ സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്തി. കൊയിലാണ്ടി സെൻട്രല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി വി സത്യനാഥൻ (64) ആണ് കൊല്ലപ്പെട്ടത്.
പെരുവട്ടൂർ ചെറിയപുരം ക്ഷേത്രത്തിന് സമീപം വച്ചാണ് വെട്ടേറ്റത്. രാത്രി 10.15ഓടെയായിരുന്നു സംഭവം.

കുത്തേറ്റ സത്യനാഥനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. ശരീരത്തില്‍ മഴു കൊണ്ടുള്ള 4ല്‍ അധികം വെട്ടേറ്റിട്ടുണ്ടെന്ന് റിപ്പോർട്ട് പുറത്തുവരുന്നുണ്ട്. സംഭവത്തെക്കുറിച്ച്‌ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പ്രദേശത്ത് ക്ഷേത്ര ഉത്സവം നടക്കുന്നതിന് സമീപത്താണ് സംഭവം. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍. സംഭവത്തില്‍ കൊയിലാണ്ടി പൊലീസ് പെരുവട്ടൂർ പുറത്തോന അഭിലാഷിനെ കസ്റ്റഡിയില്‍ എടുത്തു. നിലവില്‍ സ്ഥലത്ത് രാഷ്ട്രീയ സംഘർഷങ്ങളൊന്നുമില്ല. 
കൊലപാതകത്തില്‍ പ്രതിഷേധിച്ച്‌ നാളെ കൊയിലാണ്ടി ഏരിയയില്‍ ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

Post a Comment

Previous Post Next Post