തിരുവനന്തപുരം :എസ്എസ്എൽസി, ഹയർ സെക്കന്ററി വിദ്യാർത്ഥികളുടെ പരീക്ഷ സമ്മർദ്ദം കുറയ്ക്കാൻ ഇന്നുമുതൽ ‘വി-ഹെൽപ്പ്’ സംവിധാനവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. പരീക്ഷ അടുത്ത സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ വിവിധ തരം സമ്മർദ്ദങ്ങൾ ലഘൂകരിക്കുന്നതിനായി വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കും ആവശ്യമായ പിന്തുണ നൽകുന്നതിനാണ് വി- ഹെല്പ് സംവിധാനം.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഹയർ സെക്കന്ററി വിഭാഗമാണ് വീ ഹെ ൽപ്പ് എന്ന പേരിൽ ടോൾഫ്രീ
ടെലിഫോൺ ഫെബ്രുവരി 22മുതൽ സഹായകേന്ദ്രം ആരംഭിച്ചത്. വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കും രാവിലെ 7 മണി മുതൽ വൈകുന്നേരം 7 മണി വരെ ഫോണിൽ കൗൺസലിംഗ് സഹായം ലഭ്യമാകും.
നിംഹാൻസ് ബാംഗ്ലൂരിൽ നിന്നും പരീശീലനം ലഭിച്ച സൗഹൃദ കോർഡിനേറ്റർമാരാണ് കൗൺസിലിങ്ങിന് നേതൃത്വം നൽകുന്നത്. കുട്ടികൾക്കും രക്ഷകർത്താക്കൾക്കും സൗജന്യമായി *1800 425 2844* എന്ന നമ്പറിൽ വിളിക്കാവുന്നതാണ്.
ടോൾഫ്രീ സേവനം പരീക്ഷ അവസാനിക്കുന്നതുവരെ എല്ലാ പ്രവൃത്തി ദിനങ്ങളിലും ലഭ്യമാകുന്നതാണ്..എല്ലാ ഹയർസെക്കന്ററി സ്‌കൂളുകളിലും സൗഹൃദ കോർഡിനേറ്ററുടെ നേത്രത്വത്തിൽ കൗൺസിലിങ് ഒരുക്കിയിട്ടുണ്ട്. സ്‌കൂൾ തലത്തിൽ എല്ലാ പൊതു പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കും ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.
ഹയർ സെക്കന്ററി കരിയർ ഗൈഡൻസ് ആന്റ് അഡോളസെന്റ് കൗൺസലിങ് സെല്ലിന്റെ നേതൃത്വത്തിലാണ്
വീ ഹെൽപ്പ് സംഘടിപ്പിച്ചിരിക്കുന്നത്.
Post a Comment