പുതിയ വാഹനത്തിന് ഇനി രണ്ടു ദിവസത്തിനകം രജിസ്‌ട്രേഷന്‍; അറിയാം ഈ കാര്യങ്ങള്‍

വാഹനം രജിസ്റ്റര്‍ ചെയ്യാന്‍ 'Vahan' പോര്‍ട്ടല്‍ വഴി അപേക്ഷ നല്‍കിയാല്‍ രണ്ടുപ്രവൃത്തി ദിവസത്തിനകം വാഹനത്തിനു രജിസ്‌ട്രേഷന്‍ നമ്ബര്‍ അനുവദിക്കണമെന്നു നിര്‍ദേശിച്ചു ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.


വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല അച്ചടക്ക നടപടികള്‍ സ്വീകരിക്കും. ഏതെങ്കിലും രേഖകളുടെ കുറവുകാരണം അപേക്ഷ നിരസിക്കേണ്ട സാഹചര്യം ഉണ്ടായാല്‍ അത് വ്യക്തമായി രേഖപ്പെടുത്തണം.



പുതുതായി വാഹനം രജിസ്റ്റര്‍ ചെയ്യുന്നതിനായി ‘Vahan’ വഴി അപേക്ഷ സമര്‍പ്പിക്കുമ്ബോള്‍ കേന്ദ്ര മോട്ടോര്‍ വാഹന ചട്ട പ്രകാരം ആവശ്യപ്പെടുന്ന രേഖകള്‍ മാത്രം മതി.വാഹനം ഒരു സ്ഥാപനത്തിന്റെ സ്ഥാപന മേധാവിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യുവാന്‍ അപേക്ഷ സമര്‍പ്പിക്കുമ്ബോള്‍ ആ വ്യക്തികളുടെ ആധാര്‍, പാന്‍ വിവരങ്ങള്‍ വേണമെന്ന് നിര്‍ബന്ധിക്കരുത്. എന്നാല്‍ ഈ സ്ഥാപനങ്ങളുടെ പേരിലുള്ള PAN, TAN വിവരങ്ങള്‍ ഉള്‍പ്പെടുത്തി തുടര്‍ നടപടികള്‍ സ്വീകരിക്കാവുന്നതാണ്.

വാഹനങ്ങളുടെ രജിസ്ട്രേഷനുള്ള അപേക്ഷയില്‍ കേന്ദ്ര മോട്ടോര്‍ വാഹന ചട്ട പ്രകാരം നോമിനി വയ്ക്കണമെന്ന് നിര്‍ബന്ധമില്ല. നോമിനിയുടെ പേര് വയ്ക്കുകയാണെങ്കില്‍ മാത്രമേ നോമിനിയുടെ തിരിച്ചറിയല്‍ രേഖ ആവശ്യപ്പെടേണ്ടതുള്ളൂ.


സര്‍ക്കാര്‍ പൊതു മേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഓഫീസ് തിരിച്ചറിയല്‍ കാര്‍ഡ്, തസ്തിക, വിലാസം, നല്‍കിയ തീയതി രേഖപ്പെടുത്തിയത്, അല്ലെങ്കില്‍ ഓഫീസ് മേധാവിയുടെ സര്‍ട്ടിഫിക്കറ്റും സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് സ്ഥാപനത്തിലെ ലെറ്റര്‍ പാഡില്‍ സ്ഥാപനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്ബര്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കണം. ഉള്ള സര്‍ട്ടിഫിക്കറ്റിനോടൊപ്പം ജീവനക്കാരുടെ സാലറി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. മാര്‍ച്ച്‌ ഒന്നു മുതല്‍ ഈ നിര്‍ദ്ദേശങ്ങള്‍ നിലവില്‍ വരും.

Post a Comment

Previous Post Next Post