വീണ്ടും കുതിച്ച്‌ സ്വര്‍ണ്ണവില; പവന്റെ വില 46,000 കടന്നു

കൊച്ചി:  കേരളത്തില്‍ സ്വർണവിലയില്‍ കുതിപ്പ് തുടരുന്നു. പവന്റെ വില 46,080 രൂപയാണ് വർധിച്ചത്.

200 രൂപയുടെ വർധനയാണ് ഇന്ന് രേഖപ്പെടുത്തിയത്. 45,880 രുപയായിരുന്നു കഴിഞ്ഞ ദിവസം ഒരു പവന്റെ വില.ഗ്രാമിന് 25 രൂപ വർധിച്ച്‌ 5760 രൂപയായും സ്വർണവില ഉയർന്നു.

എം.സി.എക്സ് എക്സ്ചേഞ്ചില്‍ സ്വർണത്തിന്റെ ഭാവി വിലകള്‍ 0.134 ശതമാനം ഉയർന്നു. ഏപ്രിലിലെ വിലകളിലാണ് ഉണർവ് രേഖപ്പെടുത്തിയത്.

യു.എസ് ഫെഡറല്‍ റിസവ് പോളിസി മീറ്റിങ്ങിന്റെ മിനുട്സ് പുറത്ത് വരാനിരിക്കെ സ്റ്റഡിയായാണ് അന്താരാഷ്ട്ര വിപണിയില്‍ സ്വർണവില മുന്നേറുന്നത്.

ഡോളർ ദുർബലമാവുന്നതും സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്.അതേസമയം, സ്പോട്ട് ഗോള്‍ഡിന്റെ വില മാറ്റമില്ലാതെ തുടരുകയാണ്. 2,2024 ഡോളറാണ് ഔണ്‍സിന് സ്പോട്ട് ഗോള്‍ഡിന്റെ വില. 

യു.എസിന്റെ ഗോള്‍ഡ് ഫ്യൂച്ചറുകള്‍ 0.2 ശതമാനം താഴ്ന്ന് 2,035 ഡോളറിലാണ് വ്യാപാരം നടത്തുന്നത്. 

#Gold #prices #continue #rise #kerala.

Post a Comment

Previous Post Next Post