കണ്ണൂർ അടക്കം 4 ജില്ലകളിൽ താപനില മുന്നറിയിപ്പ്

സംസ്ഥാനത്തെ നാല് ജില്ലകളിൽ താപനില മുന്നറിയിപ്പ് നൽകി. കണ്ണൂർ, കോട്ടയം, ആലപ്പുഴ, കോഴിക്കോട് ജില്ലകളിലാണ് മുന്നറിയിപ്പ്. ഈ ജില്ലകളിൽ താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ അനുഭവപ്പെടുന്ന ചൂടാണ് ഫെബ്രുവരിയിൽ തന്നെ വിവിധ ജില്ലയിൽ രേഖപ്പെടുത്തുന്നത്. ഈ സാഹചര്യത്തിൽ കൂടിയാണ് മുന്നറിയിപ്പ്.

Post a Comment

Previous Post Next Post