പിഴപ്പലിശയില്ലാതെ വസ്തു നികുതി മാര്‍ച്ച്‌ 31 വരെ അടയ്‌ക്കാം

 


പിഴപ്പലിശ ഇല്ലാതെ വസ്തു നികുതി മാർച്ച്‌ 31 വരെ അത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ അടയ്‌ക്കാവുന്നതാണ്. വസ്തു നികുതിയുടെ പിഴപ്പലിശ മാർച്ച്‌ 31 വരെ ഒഴിവാക്കിയതായും ഇതിനകം പിഴപ്പലിശ അടച്ചവർക്ക് അടുത്ത വർഷത്തെ നികുതിയില്‍ തുക ക്രമീകരിച്ചു നല്‍കുമെന്നും തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷ് അറിയിച്ചു.


പിഴപ്പലിശയില്ലാതെ മുൻ വർഷങ്ങളിലെ കുടിശ്ശികയും അടയ്‌ക്കാൻ സാധിക്കും. ആറുമാസത്തിലൊരിക്കല്‍ അടയ്‌ക്കുന്ന വസ്തുനികുതി നിശ്ചിത സമയത്തിനകം അടച്ചില്ലെങ്കില്‍ മാസം രണ്ട് ശതമാനം എന്ന നിലയിലാണ് പിഴപ്പലിശ ഈടാക്കുന്നത്. ഈ തുകയാണ് ഇപ്പോള്‍ സർക്കാർ ഇളവ് ചെയ്തു നല്‍കിയിരിക്കുന്നത്. 2636.58 കോടി രൂപയാണ് 2023- 24 വർഷത്തെ തദ്ദേശ സ്ഥാപനങ്ങളിലെ വസ്തു നികുതി ഡിമാൻഡ്

Post a Comment

Previous Post Next Post