കോഴിക്കോട് ഫറോക്ക് പഴയപാലത്തിന് ഇനി സംസ്ഥാനത്തെ ആദ്യത്തെ ദീപാലംകൃത പാലവെന്ന പദവി കൂടി സ്വന്തമായി ലഭിച്ചിരിക്കുന്നു.
പൊതുജനങ്ങള്‍ക്കായി മന്ത്രി മുഹമ്മദ് റിയാസ് പാലം തുറന്നു നല്‍കി. പൊതുമരാമത്ത് വകുപ്പും വിനോദസഞ്ചാര വകുപ്പു ചേര്‍ന്നാണ് പാലം ദീപാലംകൃതമാക്കിയത്. 1.65 കോടി രൂപയാണ് ഇതിനായി ചിലവായത്.പാലത്തിന്റെ മനോഹരമായ ചിത്രങ്ങള്‍ മന്ത്രി റിയാസ് തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവച്ചത്.
പാലത്തിനോട് ചേര്‍ന്ന് കാഴ്ച്ചക്കാര്‍ക്കുള്ള സെല്‍ഫി പോയിന്റും ഒരുക്കിയട്ടുണ്ട്. പാലത്തില്‍ ദീപാലങ്കാരം ഒരുക്കിയിരിക്കുന്നത് പൊതുമരാമത്ത് വകുപ്പ് ഇലക്‌ട്രിക്കല്‍ വിഭാഗമാണ്. പദ്ധതി നിര്‍വഹരണത്തിനായുള്ള 1.65 കോടി ചെലവഴിക്കുന്നത് ആര്‍ബിഡിസികെയാണ്.പാലത്തില്‍ വീഡിയോ വാള്‍, കഫെറ്റീരിയ, സ്ട്രീറ്റ് ലൈബ്രറി, ഗാര്‍ഡന്‍ മ്യൂസിക്, കുട്ടികളുടെ പാര്‍ക്ക്, സൗജന്യ വൈഫൈ, വി ആര്‍ ഹെഡ്സെറ്റ് മൊഡ്യൂള്‍, ടോയ് ലെറ്റ് ബ്ലോക്ക് , നിര്‍മ്മിത ബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന ഓട്ടോമേറ്റഡ് ട്രാഫിക് സിഗ്നല്‍ തുടങ്ങിയ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
Post a Comment